എന്തിനീ ക്രൂരത... മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത് പത്തൊന്‍പതോളം പെണ്‍ഭ്രൂണങ്ങള്‍

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത് പെണ്‍ഭ്രൂണങ്ങള്‍

Aiswarya| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (15:58 IST)
മഹാരഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പത്തൊന്‍പതോളം ഭ്രൂണങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍ ബാബ സാഹേബിനെ കഴിഞ്ഞ ദിവസം വൈകുന്നേരം പൊലീസ് അറസ്റ്റു ചെയ്തു.

പെണ്‍ ഭ്രൂണങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 28ന് ഭാരതി ഹോസ്പിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനിടെ ഒരു യുവതി മരിച്ചിരുന്നു. ഇതില്‍ ദുരുഹതയുണ്ടെന്ന് കാണിച്ച് പൊലിസ് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുക്കുചാലില്‍ ഉപേക്ഷിച്ച പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഡോക്ടര്‍ ബാബ സാഹേബ് നടത്തുന്ന ക്ലിനിക്കില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :