ഡ്രൈവറുടെ ഡ്രൈവറായി ജില്ലാ കലക്​ടർ; അവിസ്മരണീയ മാതൃക കണ്ട് കണ്ണുനിറഞ്ഞ് ജീവനക്കാര്‍

ഡ്രൈവറുടെ ഡ്രൈവറായി ജില്ലാ കലക്​ടർ

akola, maharashtra, district collector, g sreekanth അകോല, മഹാരാഷ്ട്ര, ജില്ലാ കലക്​ടർ, ജി ശ്രീകാന്ത്
അകോല| സജിത്ത്| Last Modified ശനി, 5 നവം‌ബര്‍ 2016 (12:28 IST)
മൂന്നു പതിറ്റാണ്ടു കാലത്തോളമുള്ള തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു. ​മഹാരാഷ്ട്രയിലെ അലോക ജി ശ്രീകാന്താണ്​ കഴിഞ്ഞദിവസം വരെ താനിരുന്ന പിന്‍സീറ്റിലേക്ക് വിരമിക്കുന്ന തന്റെ ഡ്രൈവര്‍ ദിംഗബർ താക്കിനെ ആനയിച്ചിരുത്തി ഡ്രൈവര്‍സീറ്റിലേക്കു കയറിയിരുന്ന് നല്ലൊരു സവാരി നൽകി മാതൃകയായത്​.

കണ്ണുനിറഞ്ഞ ഊഷ്മളമായ യാത്രയയപ്പു ചടങ്ങിനുശേഷം ദിഗംബറിന് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനായി ഒരു വിഐപി യാത്രതന്നെ സമ്മാനിക്കുകയാണ് കളക്ടര്‍ ശ്രീകാന്ത് ചെയ്തത്. അലങ്കരിച്ച ഔദ്യോഗിക
വാഹനത്തി​ന്റെ പിറകിലെ സീറ്റിൽ നിന്നും ഡ്രൈവർ യൂനിഫോമിൽ ഇറങ്ങിവന്ന ദിംഗബറിനെ കണ്ട എല്ലാവരും സംശയിച്ചു. എന്നാൽ ഡ്രൈവർ സീറ്റിൽ കലക്​ടറെ കണ്ടതോടെ അതൊരു അമ്പരപ്പായി മാറി.

ദിഗംബരി​ന്റെ അവസാന പ്രവർത്തി ദിവസം ഓഫീസിലെത്തിക്കുന്നതിനുള്ള ചുമതല കലക്​ടർ ശ്രീകാന്ത് സ്വയം​ ഏറ്റെടുക്കുകയാണ് ചെയ്തത്. 58 കാരനായ ദിംഗബർ താക് 35 വർഷം സർക്കാറിനു വേണ്ടി ജോലി ചെയ്ത ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക്​ മടങ്ങുന്നത്​. ചടങ്ങില്‍ അദ്ദേഹത്തി​ന്റെ സുദീർഘ സേവനങ്ങൾക്ക്​ നന്ദി പറയുകയാണെന്നും ജി ​ശ്രീകാന്ത്​ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :