കൈക്കൂലി 100 രൂപ നോട്ടുകളായി വേണമെന്ന് ആവശ്യം; ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത്

100 രൂപ നോട്ടുകളായി കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുംബൈ| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (12:16 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ കൈക്കൂലി വാങ്ങുന്നതിനും പുതിയ മാനദണ്ഡം. മഹാരാഷ്‌ട്രയിലെ സോലാപുറില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. അപേക്ഷ പരിഗണിക്കണമെങ്കില്‍ 2, 500 രൂപ നല്കണമെന്നും ഈ തുക 100 രൂപയുടെ നോട്ടുകളായി നല്കണമെന്നുമായിരുന്നു ആവശ്യം.

കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ബാലാസാഹേബ് ഭീകാജി ബാബറാണ് ആവശ്യം ഉന്നയിച്ചത്. നൂറിന്റെ 25 നോട്ടുകള്‍ തന്നാല്‍ കാര്യം നടത്താമെന്നായിരുന്നു ഇയാളുടെ നിലപാട്. എന്നാല്‍, പണമെത്തിക്കാമെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് പോയ അപേക്ഷകര്‍ നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബാബറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായതോടെ 100 ന്റെ നോട്ടുകള്‍ക്ക് വലിയ ക്ഷാമമാണ് രാജ്യത്ത്. ഇതിനിടയിലാണ് കൈക്കൂലിയായും ചില്ലറ വാങ്ങുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :