എം ടി: ജീവിതരേഖ

WEBDUNIA|
പുരസ്ക്കാരങ്ങള്‍

1955 ല്‍ എം.ടി. വാസുദേവന്‍നായര്‍ ജ്ഞാനപീഠപുരസ്ക്കരം നേടുന്ന നാലാമത്തെ മലയാളിയായി. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കായിരുന്നു പുരസ്കാരം.

"നാലുകെട്ട്', "സ്വര്‍"ം തുറക്കുന്ന സമയം',"ഗോപുരനടയില്‍',എന്നീ കൃതികള്‍ക്ക് കേ രളസാഹിത്യ അക്കാദമി അവാര്‍ഡ്. "കാല'ത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും "വാനപ്രസ്ഥ'ത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. "രണ്ടാമൂഴ'ത്തിന് വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

എം.ടി. സവിധാനം ചെയ്ത ചലചിത്രങ്ങളായ നിര്‍മ്മാല്യവും കടവും ഒരു ചെറുപുഞ്ചിരിയും നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി. നിര്‍മ്മാല്യം മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്‍റിന്‍റെ സ്വര്‍ണ്ണ മെഡല്‍ നേടി.

അദ്ദേഹത്തിന്‍റെ തിരകഥകളായ ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, പഞ്ചാഗ്നി, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, അമൃതംഗമയ, പെരുന്തച്ചന്‍, സുകൃതം, തീര്‍ഥാടനം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡ്.

തിരക്കഥയ്ക്ക് ദേശീയതലത്തില്‍ നാലുതവണ അവാര്‍ഡു നേടിയ ഏകവ്യക്തിയാണ് എം.ടി. നിര്‍മ്മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം എന്നിവയാണ് ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :