ഗാന്ധിയന്‍ സോഷ്യലിസ്റ്റായ സി.കെ.ജി

C K Govindan Nair
WDWD
തികഞ്ഞ ഗാന്ധിയന്‍ സോഷ്യലിസ്റ്റെന്ന് കേരളത്തിലെ രാഷ്ട്രീയാചാര്യന്‍ കെ. കരുണാകരന്‍ വിശേഷിപ്പിച്ചത് ഒരാളെ മാത്രമാണ്. സി.കെ. ഗോവിന്ദന്‍നായര്‍ എന്ന മഹാനായ ഒരു രാഷ്ട്രീയ നേതാവിനോട് കരുണാകരനെന്നും ഭക്തി കലര്‍ന്ന ബഹുമാനമാണ്.

പരിശുദ്ധമായ രാഷ്ട്രീയ നേതാവിന് ഉത്തമോദാഹരണമായ സി.കെ. ഗോവിന്ദന്‍നായരുടെ ചരമവാര്‍ഷികമാണ് ജൂണ്‍ 27.1964 ജൂണ്‍ 27 ന് സി.കെ. ഗോവിന്ദന്‍നായര്‍ എന്ന രാഷട്രീയ നക്ഷത്രം അസ്തമിച്ചു.

സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകന്‍, പത്രാധിപര്‍, കോണ്‍ഗ്രസ് നേതാവ്, രാജ്യസഭാംഗം തുടങ്ങിയ നിലകളില്‍ പ്രശസ്തനായ സി.കെ.ജി കൊയിലാണ്ടിയിലാണ് ജനിച്ചത്. തലശേരി ബ്രണ്ണന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലാ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദങ്ങള്‍ നേടി. 1932 ലെ സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഹിതപരിശോധനയ്ക്ക് നേതൃത്വം വഹിച്ചത് സി.കെ.ജി ആയിരുന്നു. സ്വന്തം സമ്പാദ്യം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനുപയോഗിച്ച സി.കെ.ജി അഭിപ്രായധീരതകൊണ്ട് രാഷ്ട്രീയത്തില്‍ സ്വന്തമായ പാത വെട്ടിത്തുറന്ന ആളായിരുന്നു.

കെ.പി.സി.സി പിരിച്ചുവിട്ട് ഗാന്ധിജി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സി.കെ. ഗോവിന്ദന്‍നായരും അതില്‍ അംഗമായിരുന്നു. 1937 ല്‍ മദ്രാസ് നിയമസഭയില്‍ അംഗമായി. 1972 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. 46 ല്‍ വീണ്ടും മദ്രാസ് നിയമസഭാംഗം. 47 ല്‍ കെ.പി.സി.സിയുടെ സെക്രട്ടറി.

1951-ല്‍ ജനവാണി ദിനപത്രം ആരംഭിച്ചു. വിമോചന സമരകാലത്ത് നിരോധനാജ്ഞ ലംഘിച്ച് ജയിലിലായി. കെ.പി.സി.സി പ്രസിഡന്‍റായി 1960-ല്‍ സി.കെ.ജി ചുമതലയേറ്റു. 1964 ല്‍ നിയമസഭാംഗമായി.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :