നാരായണന്‌ രാഷ്‌ട്രസേവാ പുരസ്കാരം

കോഴിക്കോട്‌| WEBDUNIA| Last Modified ചൊവ്വ, 19 ഫെബ്രുവരി 2008 (11:56 IST)

കേസരി വാരിക സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ രാഷ്‌ട്രസേവാ പുരസ്കാരത്തിന്‌ ജന്മഭൂമി മുന്‍ ചീഫ്‌ എഡിറ്റര്‍ പി. നാരായണന്‍ അര്‍ഹനായി.

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ മാനേജിംഗ്‌ ട്രസ്റ്റി യു. ഗോപാല്‍മല്ലര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിത്‌. അരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ രാഷ്‌ട്രസേവാ പുരസ്കാരം.

അതേ സമയം മാധ്യമരംഗത്തെ യുവപ്രതിഭകള്‍ക്കുളള രാഘവീയം പുരസ്കാരത്തിന്‌ മാതൃഭൂമി ഇരിട്ടി ലേഖകന്‍ പി. ലിജീഷിനെ തെരഞ്ഞെടുത്തു. രാഘവീയം പുരസ്കാരം കാല്‍ ലക്ഷം രൂപയാണ്‌.
.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :