പിഎന്‍ പണിക്കര്‍ ദിനം: ഇന്ന് മുതല്‍ വായനാവാരം

ജൂണ്‍ 19 വായനാദിനം

pn panicker stamp
WDWD
കേരള ഗ്രന്ഥശാലാസംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കര്‍ മലയാളികള്‍ക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ് പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ വാരമായി ആചരിക്കുന്നു.

19 മുതല്‍ 25 വരെ വായനാവാരമായി ആചരിക്കും. സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസവകുപ്പ്, പബ്ളിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷേന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടത്തുന്നത്.

. വായനാ വാരത്തോടനുബന്ധിച്ച് സ്കൂളുകളില്‍ പി.എന്‍ പണിക്കരുടെ സന്ദേശമായ വായിച്ചുവളരുക എന്ന പ്രതിജ്ഞ കുട്ടികള്‍ ചൊല്ലുകയും വിശിഷ്ട പുസ്തകങ്ങളിലെ പ്രധാന ഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്യുകയും ചെയ്യും. സ്കൂളുകളില്‍ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങും നടക്കും.

നിലവിലുള്ള റീഡിങ്ങ് ക്ളബുകള്‍ സജീവമാക്കി സ്കൂളുകളില്‍ പി.എന്‍ പണിക്കര്‍ കോര്‍ണറുണ്ടാക്കി സാഹിത്യ-സാംസ്കാരിക ചര്‍ച്ചായോഗങ്ങളും വായിച്ചുവളരുക ക്വിസ് മത്സരവും, ലേഖന-പ്രസംഗ-ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കും. കൂടാതെ സാഹിത്യകാരന്മാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദവും നടത്തും.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :