റൌഫ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കെജി പ്രസാദ്

കോഴിക്കോട്‌| WEBDUNIA|
തനിക്ക്‌ കെ എ റൌഫില്‍ ‍നിന്ന് വധഭീഷണിയുണ്ടെന്ന് കെ ജി പ്രസാദ്. റൌഫ് പ്രസാദുമായി ഫോണില്‍ സംസാരിച്ചതിന്റെ ടേപ്പ് ആണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

റൌ‍ഫുമായി സംസാരിച്ചതിന്റെ ഓ‍ഡിയോ ടേപ്പ്‌ ഇന്റലിജന്‍സ്‌ ഐ ജിക്ക്‌ കൈമാറിയതായി പ്രസാദ് അറിയിച്ചു‌. തൃശൂര്‍ രാമനിലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സി പി എം ഔദ്യോഗികപക്ഷത്തിനെതിരെ സംസാരിക്കാന്‍ വി എസ്‌ അച്യുതാനന്ദന്‍ റൌ‍ഫിനോട്‌ ആവശ്യപ്പെട്ടിരുന്നു. ജയരാജന്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും വി എസ്‌ ആവശ്യപ്പെട്ടുവെന്ന് റൌഫ് പറഞ്ഞതായി പ്രസാദ് വെളിപ്പെടുത്തി.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പല ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന്‌ റൌഫ് അറിയിച്ചതായും പ്രസാദ് പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :