പ്രേമചന്ദ്രനെതിരായ വധഭീഷണി; കേസെടുത്തു

കൊല്ലം| WEBDUNIA|
PRO
PRO
മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനെതിരായ വധഭീഷണി കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അസിസ്റ്റന്റ്‌ കമ്മിഷണര്‍ അന്വേഷിക്കും. പ്രേമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ കേസെടുത്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ തമിഴ്നാടിന് എതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വധഭീഷണി ഉണ്ടായത്. പ്രേമചന്ദ്രന്റെ കൊല്ലത്തെ വീ‍ട്ടിലേക്ക് അജ്ഞാതര്‍ അയച്ച കത്തിലാണ് ഭീഷണി ഉള്ളത്. ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :