ബാബയുടെ അനുയായിക്കും ഡോക്ടര്‍ക്കും വധഭീഷണി

ഹൈദരാബാദ്| WEBDUNIA|
PTI
സത്യ സായി ബാബയുടെ പരിചരണം നടത്തിവന്നിരുന്ന ഏറ്റവുമടുത്ത അനുയായി സത്യജിത്തിനും സ്വകാര്യ ഡോക്ടര്‍ അയ്യര്‍ക്കും വധഭീഷണിയുണ്ടെന്ന് സൂചന. ഇരുവരും കുറച്ചുകാലത്തേക്ക് മതിയായ സുരക്ഷ ഇല്ലാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാബയുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തിവന്ന ആളുകളെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. എം‌ബി‌എ ബിരുദധാരിയായ സത്യജിത്ത് സത്യ സെണ്ട്രല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആകുമെന്നാണ് സൂചന. ജസ്റ്റിസ് ഭഗവതി അടക്കമുള്ള സെണ്ട്രല്‍ ട്രസ്റ്റിലെ ഭൂരിഭാഗം അംഗങ്ങളും സത്യജിത്തിനെ പിന്തുണയ്ക്കുന്നു.

ഡോ. അയ്യര്‍ സായി ബാബയുടെ മെഡിക്കല്‍ റിക്കോര്‍ഡുകളൊന്നും സൂക്ഷിച്ചിട്ടില്ല എന്ന വിമര്‍ശനം ശക്തമാണ്. ബാബ ആശുപത്രിയിലായിരുന്നപ്പോള്‍ ഡോക്ടറെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും പ്രശാന്തിനിലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :