പ്രധാനമന്ത്രിയ്ക്ക് വധഭീഷണി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ വധിക്കും എന്ന് ഫോണ്‍ സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. മുന്‍‌ പ്രധാനമന്ത്രി എ ബി വാജ്പേയിയെ വധിക്കുമെന്നും ഭീഷണിയുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹി പൊലീസിനാണ് ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ഗാസിയാബാദില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. റാം അവതാര്‍ എന്ന പേരിലുള്ള സിംകാര്‍ഡില്‍ നിന്നായിരുന്നു സന്ദേശം എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വ്യാജ പേരും മേല്‍‌വിലാസവും നല്‍കിയാണ് ഈ സിംകാര്‍ഡ് എടുത്തതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :