മദനിക്ക് തമിഴ്നാട്ടില്‍ നിന്ന് വാറണ്ട്

ബംഗളൂരു| WEBDUNIA|
PRO
PRO
ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കോയമ്പത്തൂര്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട്. തിങ്കളാഴ്ച വൈകിട്ടു മൂന്നു മണിക്കു കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. കോയമ്പത്തൂര്‍ പ്രസ്ക്ലബ്ബിനു പുറത്ത്‌ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചുവെന്ന കേസിലാണ്‌ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ്‌ കോടതി പ്രൊഡക്ഷന്‍ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

കോടതിയുടെ വാറണ്ട്‌ പ്രത്യേക അന്വേഷണ സംഘം ബാംഗളൂര്‍ ജയിലധികൃതര്‍ക്ക്‌ കൈമാറി. ജയിലില്‍ എത്തിയ അന്വേഷണ സംഘം മഅദനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, തന്നെ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറരുതെന്ന്‌ നേരത്തെ ബാംഗ്ലൂര്‍ കോടതിയില്‍ മദനി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച്‌ അദ്ദേഹം ശനിയാഴ്ച വീണ്ടും കോടതിയെ സമീപിക്കും.

കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ കാണാന്‍ ചെന്ന ഭാര്യ സൂഫിയയെ അധികൃതര്‍ അപമാനിച്ചതിലുള്ള പ്രതിഷേധമാണു ബോംബ് വയ്ക്കാന്‍ കാരണമെന്നാണ് അന്വേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ്, കൊച്ചി കാക്കനാട് സ്വദേശി ഷബീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സൂഫിയയെയും ചോദ്യം ചെയ്തു.

ബംഗളൂരു സ്ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത ലഷ്കര്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മദനിയെ കേസില്‍ പ്രതിയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :