മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി

ഇസ്ലമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി. ബേനസീര്‍ ഭൂട്ടോ വധക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായില്ലെങ്കില്‍ മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് തീവ്രവാദ വിരുദ്ധ കോടതി മുന്നറിയിപ്പ് നല്‍കിയത്.

കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി മുഷറഫിന് പലതവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്.

ഭൂട്ടോ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഷറഫിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്െടത്തിയിരുന്നു. 2007 ഡിസംബര്‍ 27 ന് ഒരു പൊതുപരിപാടിക്കിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :