പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണം: മൂന്ന് മരണം

പെഷാവര്‍| WEBDUNIA|
പാകിസ്ഥാനില്‍ തീവ്രാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് പാരാമിലിട്ടറി സൈനികര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

വടക്കന്‍ വസീറിസ്ഥാനില്‍ സ്വാതന്ത്ര്യദിന പരേഡിനുള്ള പരിശീലന ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൗട്ട്‌ ഫോര്‍ട്ടിനു നേരെ നാല്‌ റോക്കറ്റുകള്‍ ഉപയോഗിച്ചാണ്‌ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌.


ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഹോട്ടലിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :