മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണത്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌| WEBDUNIA| Last Modified ഞായര്‍, 25 ജൂലൈ 2010 (12:57 IST)
PRO
മുസ്ലീംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തരംതാണതാണെന്ന് മുസ്ലീമ്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് അധിക കാലം കസേരയിലിരിക്കാന്‍ കഴിയില്ലെന്ന്‌ തിരിച്ചറിഞ്ഞതിലുള്ള വെപ്രാളമാണ്‌ മുസ്ലീം സമുദായത്തിനെതിരായ പ്രസ്താവനയ്ക്ക്‌ കാരണം. ഇത്ര വില കുറഞ്ഞ പ്രസ്താവന കേരളം ഇതിന്‌ മുമ്പ് കണ്‌ടിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപണമുന്നയിക്കുന്ന സംഘടനകള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു‌.

തീവ്രവാദസംഘടനകളുമായി ആലോചിച്ചുറപ്പിച്ച്‌ നടത്തിയതാണ്‌ ഈ പ്രസ്താവനയെന്ന്‌ കരുതേണ്‌ടിയിരിക്കുന്നു എന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലീം സമുദായത്തിന്‌ ബാധ്യതയാണ്‌ പോപ്പുലര്‍ ഫ്രണ്‌ടെന്ന സംഘടനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ രംഗത്തെത്തി. കേരളത്തെ മുസ്ലീം ഭൂരിപക്ഷപ്രദേശമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശരിയാണെന്ന്‌ അദ്ദേഹം പറഞ്ഞു‍. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതിലെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :