കോഴിക്കോട് സ്ഫോടനം: ഹാലിമിന് ജാമ്യം

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 15 ജൂലൈ 2010 (16:58 IST)
PRO
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിക്കരുത്‌, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ്‌ ഹേമയാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷണം നടക്കുന്ന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നത്‌ ആദ്യമായിട്ടാണ്‌. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെയും വിചാരണ നടത്താതെയും പ്രതിയെ ഇത്രയും കാലം റിമാന്‍ഡില്‍ വയ്ക്കുന്നത്‌ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഗൂഡാലോചന, ബോംബ്‌ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒന്നാം പ്രതി തടിയന്‍റവിട നസീറിനൊപ്പം പ്രവര്‍ത്തിച്ചുവെന്നതാണ്‌ ഹാലിമിനെതിരായ കുറ്റങ്ങള്‍. അഞ്ചു മാസത്തിലേറെയായി ഇയാള്‍ റിമാന്‍ഡിലായിരുന്നു. ഇനിയും പ്രതിക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ ആവില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :