ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് അടിയന്തിര ചികിത്സാ ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം

aparna| Last Modified വെള്ളി, 16 ഫെബ്രുവരി 2018 (08:16 IST)
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ സഹായം ചോദിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്. ജോണ്‍സണ്‍ മാസ്റ്ററിന്റെ പെട്ടെന്നുള്ള മരണവും, തുടര്‍ന്ന് ഓരോ വര്‍ഷത്തെ ഇടവേളകളില്‍ മക്കളായ ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണത്തോടെ ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :