സിനിമയോട് ബൈ പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; കമല്‍ഹാസന്‍

ചെന്നൈ, വ്യാഴം, 15 ഫെബ്രുവരി 2018 (12:30 IST)

kamal hassan statement , kamal hassan , Cinema , tamil , politics , കമല്‍ഹാസന്‍ , കമല്‍ , സിനിമ , രാഷ്‌ട്രീയം

രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി നടന്‍ കമല്‍ഹാസന്‍.

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ താന്‍ തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത തെറ്റാണ്. മൂന്ന് ചിത്രങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ട്. അതിനു ശേഷമാകും അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും കമല്‍ പറഞ്ഞു.

രാഷ്‌ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമുഹ്യ സേവന രംഗത്ത് താന്‍ സജീവമാണ്. സന്നദ്ധസേവകരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള 10 ലക്ഷത്തോളം വിശ്വസ്തരായ അണികള്‍ ഇപ്പോള്‍ കൂടെയുണ്ട്. കൂടുതല്‍ യുവാക്കളെ ഒപ്പം കൂട്ടാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ പരാജയപ്പെട്ടാലും പൊതുരംഗത്ത് തുടരുമെന്നും കമല്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം 21ന്  സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച പ്രായ പൂര്‍ത്തിയാകാത്ത ദ​ളി​ത് കു​ട്ടി​ക​ളെ ...

news

ജയിലിൽ വെച്ച് ഷുഹൈബിനെ പൊലീസിന്റെ ഒത്താശയോടെ ആക്രമിക്കാൻ ശ്രമിച്ചു, ശ്രീലേഖ ഇടപെട്ടത് കൊണ്ട് അന്ന് രക്ഷപെട്ടു: കെ സുധാകരൻ

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ...

news

മുഹമ്മദിന്റേയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവും എങ്ങനെയാണ് മതവിശ്വാസത്തെ ഹനിക്കുന്നത്? - കാരശ്ശേരി ചോദിക്കുന്നു

ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിനെതിരായ ...

news

ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കും, കൊലയാളി സിപിഎം: രമേശ് ചെന്നിത്തല

മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ...

Widgets Magazine