എന്റേത് ഒരു കൊച്ചു ജീവിതമാണ്, അതാരും സിനിമയാക്കണ്ട: മഞ്ജു വാര്യർ

ആരാധകർക്ക് നിരാശ

aparna| Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (12:10 IST)
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ആമി. ആമിയായി മികച്ച് നിൽക്കുകയാണ്. ആമിക്ക് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്ന് മഞ്ജു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

'ആമിയാകുക എന്നത് ബാധ്യതയായിരുന്നു എന്നു പറയാന്‍ പറ്റില്ല. ഈ കഥാപാത്രത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും കമല്‍ സാറിന്‍റെ ചുമലില്‍ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ആമിയാകാന്‍ ഇറങ്ങിയത്. ഞാനൊരു ‘ഡയറക്ടേഴ്‌സ് ആക്ടര്‍’ ആണ്. സ്വന്തമായി കൈയ്യില്‍ നിന്നൊന്നും ചേര്‍ത്തിട്ടില്ല. ‘ആമി’ മാത്രമല്ല, എന്‍റെ എല്ലാ സിനിമകളിലും സംവിധായകന്‍ പറയുന്നതു പോലെയേ ഞാന്‍ ചെയ്തിട്ടുള്ളൂ.” - മഞ്ജു പറയുന്നു.

മഞ്ജു വാര്യരെ കുറിച്ചൊരു ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് അതിലും രസം.“അയ്യോ വേണ്ട. എന്റേതൊരു കൊച്ചു ജീവിതമാണ്. അതാരും സിനിമയാക്കണ്ട. ഇങ്ങനെയുള്ള കുറച്ചു നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചാല്‍ മതി.”- എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :