മുഹമ്മദിന്റേയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവും എങ്ങനെയാണ് മതവിശ്വാസത്തെ ഹനിക്കുന്നത്? - കാരശ്ശേരി ചോദിക്കുന്നു

വ്യാഴം, 15 ഫെബ്രുവരി 2018 (10:34 IST)

ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിനെതിരായ മതമൗലികവാദികളുടെ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് ആ ഗാനത്തിൽ പറയുന്നത്. അതെങ്ങനെയാണ് ഇസ്ലാം മതവിശ്വാസത്തെ ഹനിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ഗാനം ഇസ്ലാം മതം വ്രണപ്പെടുത്തിയെന്ന മതമൗലീക വാദികളുടെ വാദങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. എല്ലാ മതമൗലികവാദികളും പ്രത്യേകിച്ച് മുസ്ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണ്. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി വ്യക്തമാക്കി.  
 
അതേസമയം ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. പ്രിയ പ്രകാശിനെതിരെയും ഒമറിനെതിരെയും മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്ലീം യുവാക്കളാണ് ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്. ഇതേതുടർന്നായിരുന്നു നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കും, കൊലയാളി സിപിഎം: രമേശ് ചെന്നിത്തല

മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ...

news

'നിലത്തിരുന്ന് ഇറച്ചിവെട്ടുന്നത് പോലെ വെട്ടിക്കൊന്നു' - ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സുഹൃത്ത്

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്നു സാക്ഷികളായ ...

news

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കിൽ

സംസ്ഥാനത്തെ സ്വകാര്യ - സഹകരണ മേഖലയിലെ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ചേര്‍ത്തല ...

news

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ...

Widgets Magazine