അഡാറ് ലവ് മാത്രമല്ല പ്രേമവും മതവികാരം വ്രണപ്പെടുത്തി? - സീനാകുമോ?

വ്യാഴം, 15 ഫെബ്രുവരി 2018 (14:13 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവിലെ' ആദ്യഗാനം വൈറലായതോടെ ഈ ഗാനം ഇസ്ലാം മതവിശ്വാസം വ്രണപ്പെട്ടുവെന്നാരോപിച്ച് ഒരു പറ്റം യുവാക്കൾ രംഗത്തെത്തിയതോടെ പുലിവാല് പിടിച്ചത് സംവിധായകൻ ആണ്. ഗാനം പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകരുടെ സ്വീകാര്യത മാനിച്ച് പിൻവലിക്കില്ലെന്ന് സംവിധായകൻ തീ‌രുമാനിക്കുകയായിരുന്നു. 
 
ഇപ്പോഴിതാ, മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയവരെ പരോക്ഷമായി പരിഹസിച്ച് യുവഎഴുത്തുകാരനായ നെൽസൺ ജോസഫ്. അൽഫോൺസ് പുത്രന്റെ പ്രേമ‌ത്തെയാണ് ഇതിനായി നെൽസൺ കൂട്ടുപിടിക്കുന്നത്. ക്രിസ്ത്യൻസിന്റെ വികാരം വ്രണപ്പെടുത്തിയ അ‌ൽഫോൺസ് പുത്രൻ മാപ്പ് പറയണമെന്നാണ് നെൽസൺ പറയുന്നത്. എന്ന് ഉണർന്ന ക്രിസ്ത്യാനിയെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്. 
 
വൈറലാകുന്ന നെൽസൺന്റെ പോസ്റ്റ്:
 
മിസ്റ്റർ അൽഫോൻസ്‌ പുത്രൻ, 
 
താനെന്താടോ കരുതിയത്‌? പള്ളി തനിക്ക്‌ ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ? പള്ളി പ്രാർത്ഥിക്കാനുള്ള സ്ഥലമാണ്. അല്ലാതെ പറയാതെ കയറി ഒളിക്കാനുള്ള സ്ഥലമല്ല.
 
പിന്നെ, സിനിമയുടെ സീൻ ഗായകസംഘത്തിലെ ഒരു ക്രിസ്ത്യൻ യുവാവ്‌ സ്ത്രീകളുടെ വശത്ത്‌ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത്‌ ചെന്ന് ഡാൻസ്‌ കളിക്കുന്നതാണ്.
 
- ക്രിസ്ത്യൻ യുവാക്കളെ ഭക്തിയില്ലാത്തവരും പെൺകുട്ടികളോട്‌ അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക.
- ക്രിസ്ത്യൻ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക.
- പള്ളിയിൽ വച്ച്‌ ഡാൻസും കൂത്തും കളിക്കുക
 
ഓൺ മൾട്ടിപ്പിൾ ചാർജ്ജസ്‌ , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ്‌ പറയണം അൽഫോൻസ്‌ പുത്രൻ.
 
ഉ.ക്രി(ഉണർന്ന ക്രിസ്ത്യാനി)
ഒപ്പ്‌.
 
നോട്ട്‌: ലിജോ ജോസ്‌ പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത്‌ പുറകെ വരുന്നുണ്ട്‌ ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്റേത് ഒരു കൊച്ചു ജീവിതമാണ്, അതാരും സിനിമയാക്കണ്ട: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ...

news

ശരിക്കും പ്രിയ വാര്യരെ പ്രണയിക്കുകയായിരുന്നു‌വെന്ന് റോഷൻ!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ...

news

കുഞ്ഞാലിമരയ്ക്കാർ വരുന്നു! റെക്കോർഡുകൾ പൊട്ടിക്കാൻ മമ്മൂട്ടി!

ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ...

news

മാണിക്യമലരിനെ വെട്ടിക്കീറി പരിശോധിക്കാൻ പൊലീസ്

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവിലെ വിവാദമായ 'മാണിക്യമലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനം ...

Widgets Magazine