ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ വൈദികർ സമരപ്പന്തലിൽ

Sumeesh| Last Updated: ശനി, 15 സെപ്‌റ്റംബര്‍ 2018 (20:27 IST)
കന്യാസ്ത്രീയുടെ പരാതിയിൽ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യനമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ വൈദികർ സമരപ്പെന്തലിലെത്തി. അംഗമാലി അതി രൂപതയിലേയും മാർത്തോമ സഭയിലേയും വൈദികരാണ് കന്യാസ്തീക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കന്യാസ്ത്രീകളുടെ സമരം അതിരു കടന്നതും അംഗീകരിക്കാനാവാത്തതുമാണ് എന്ന് കെ സി ബി സി നിലപട് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് കൂടുതൽ വൈദികർ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :