വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ സുഹൃത്ത് അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി, വെട്ടേറ്റത് 40 തവണ

ശനി, 15 സെപ്‌റ്റംബര്‍ 2018 (19:54 IST)

ഇൻഡോർ: വിവാഹാഭ്യാർത്ഥന നിരസിച്ചതിന് യുവതിയെ സഹപാഠിയായ സുഹൃത്ത് അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 40 തവണയാണ് അരിവാളുകൊണ്ട് യുവതിക്ക് വെട്ടേറ്റത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന 24കാരി സുപ്രിയ ജെയ്ൻ ആണ് കമേലേഷ് സാഹു എന്ന അക്രമിയുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.
 
കമേലേഷ് നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഒരാഴ്ച മുൻപ് കമേലേഷ് സുപ്രിയയോട് തന്നെ വിവഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുപ്രിയ ഇത് നിരസിച്ചതിന്റെ പകയാണ് കൊലപാതകത്തിനു പിന്നിൽ. വെള്ളിയാഴ്ച സുപ്രിയയെ പിന്തുടർന്നെത്തിയ യുവാവ് അരിവാൾ ഉപയോഗിച്ച് സുപ്രിയയെ നാൽ‌പത് തവണ  വെട്ടുകയായിരുന്നു.
 
സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്കൂളിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നതായും അന്നുമുതൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതി യുവതിക്ക് സന്ദേശം അയച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരപ്പിച്ചതിൽ മിഷണറീസ് ഓഫ് ജീസസിനെതിരെ വനിതാ ...

news

ഇന്ധനവില വർധനവിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് അറിയാം; വില നിയന്ത്രണത്തിന് സർക്കാർ നടപടിയുണ്ടാകുമെന്ന് അമിത് ഷാ

ഇന്ധനവില വർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ...

news

പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ...

news

അത്തരത്തിൽ നിയമസഭയുടെ അന്തസ്സ് കാക്കാനൊന്നും തനിക്കാവില്ല; സ്പീക്കർക്ക് മറുപടിയുമായി പി സി ജോർജ്

പി സി ജോർജ് നിയമ സഭയുടെ അന്തസ് പാതാളത്തോളം താഴ്ത്തി എന്ന സ്പീക്കറുടെ പ്രസ്ഥാവനക്ക് ...

Widgets Magazine