പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ശനി, 15 സെപ്‌റ്റംബര്‍ 2018 (19:31 IST)

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരപ്പിച്ചതിൽ മിഷണറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാ‍ന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. പീഡനത്തിനിരയായവരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ നിയമസംവിധാനങ്ങൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
 
അതേസമയം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവത്തിൽ. പൊലീസ് നടപടി ആരംഭിച്ചു, മിഷണറീസ് ഓഫ് ജീസസിന്റെ പി ആർ ഒ സിസ്റ്റർ അമലയെ പൊലീസ് വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി സിസ്റ്റർ അമലക്ക് നോട്ടീസ് അയക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 
 
പീഡനത്തിനിരയായ കന്യാസ്ത്രീയും ബിഷപ്പ് ഫ്രാങ്കോ മുളക്കലും ഒരു സ്വകാര്യ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം പുറത്തുവിടുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിച്ച ആൾക്കൊപ്പം ഒരു ചടങ്ങിൽ സ്വന്തം ഇഷ്ടപ്രകാരം പങ്കെടുക്കില്ല എന്നായിരുന്നു മിഷണറീസ് ഓഫ് ജീസസിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ധനവില വർധനവിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് അറിയാം; വില നിയന്ത്രണത്തിന് സർക്കാർ നടപടിയുണ്ടാകുമെന്ന് അമിത് ഷാ

ഇന്ധനവില വർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ...

news

പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ...

news

അത്തരത്തിൽ നിയമസഭയുടെ അന്തസ്സ് കാക്കാനൊന്നും തനിക്കാവില്ല; സ്പീക്കർക്ക് മറുപടിയുമായി പി സി ജോർജ്

പി സി ജോർജ് നിയമ സഭയുടെ അന്തസ് പാതാളത്തോളം താഴ്ത്തി എന്ന സ്പീക്കറുടെ പ്രസ്ഥാവനക്ക് ...

news

ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ഭാര്യയുടെ കാമുകന്റെ വെടെയേറ്റ് ഉത്തർപ്രദേശിൽ സമാജ്‌വാദി പർട്ടി നേതാവ് കൊല്ലപ്പെട്ടു. 35 ...

Widgets Magazine