ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയോട് കോടതിക്കും കനിവില്ല; ജാമ്യാപേക്ഷ തള്ളി

തൃശ്ശൂര്‍, ഞായര്‍, 18 ഫെബ്രുവരി 2018 (11:24 IST)

 actress sanusha , sanusha , sanusha case bail , rape , police , Anto boss , നടി സനുഷ , സനുഷ , ആന്റോ ബോസ് , പീഡനം , കോടതി , അപമാനിക്കാന്‍ ശ്രമം

ട്രെയിന്‍ യാത്രയ്‌ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കന്യാകുമാരി വില്ലക്കുറിശി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ആന്റോ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.

എസി എവൺ കോച്ചിൽ ഉറങ്ങുകയായിരുന്ന സനുഷയെ സഹയാത്രികനായ ആന്റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ബഹളം വെക്കുകയും മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.

അതേസമയം, ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി, കൂടുതൽപേർ കസ്റ്റഡിയില്‍ - ചോദ്യം ചെയ്യല്‍ തുടരുന്നു

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

news

ശുഹൈബ് വധം: ആറു പേര്‍ കസ്‌റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്

മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊ​ല​പാ​ത​ക​വു​മാ​യി ...

news

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി നാളെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നാളെ വീണ്ടും ചർച്ച ...

news

നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസിനും രാഹുലിനും: തിരിച്ചടിച്ച് നിർമല സീതാരാമൻ രംഗത്ത്

പഞ്ചാബ് നാഷണൽ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്ന് ...

Widgets Magazine