സനുഷയ്ക്ക് വേണ്ടി സംസാരിക്കാൻ മലയാള താരങ്ങളില്ല, വനിതാ സംഘടനകളുമില്ല!

തിങ്കള്‍, 5 ഫെബ്രുവരി 2018 (08:12 IST)

ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി സനൂഷയെ മലയാള സിനിമാലോകം കൈവെടിഞ്ഞപ്പോൾ പൂർണ പിന്തുണയുമായി തമിഴ് സിനിമാലോകം. നടിക്ക് പിന്തുണയുമായി തമിഴ് സിനിമയിൽ നിന്നും മഞ്ജിമ മോജനും നടൻ ശശികുമാറും താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. 
 
സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ വ്യക്തമാക്കി. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 
 
സംഭവത്തിന് തൊട്ടുപിന്നാലെ മഞ്ജിമ തന്റെ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’ എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. സനുഷയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹയാത്രികളെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമ മോഹന്‍ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
 
വ്യാഴാഴ്ച പുലര്‍ച്ചെ മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ ഉറങ്ങിക്കിടക്കവേ ഒരാള്‍ നടിയുടെ ചുണ്ടില്‍ സ്പര്‍ശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ആന്‍റോബോസ്(40) ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായി.
 
പേടികൂടാതെ ഓരോ സ്ത്രീക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അങ്ങനെയൊരു വിശ്വാസം സ്ത്രീകളില്‍ വളരാനിടയാക്കണമെന്നും പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. എന്നാല്‍ നാട്ടുകാരുടെ മനോഭാവത്തേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സനൂഷ പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ്ക്കനുകൂലമായ കോടതി വിധി; പത്രസമ്മേളനത്തില്‍ നിന്ന് മര്‍സൂഖി പിന്തിരിഞ്ഞു, കോടിയേരിക്കും മകനും ആശ്വാസം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ 13 കോടിയുടെ ...

news

ആരാധകന്റെ മരണത്തിൽ ഹൃദയം തകർന്ന് ദുൽഖർ

സ്വന്തം ആരാധകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഹർഷാദ് പികെ എന്ന ...

news

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ...

news

സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ

കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു ...

Widgets Magazine