സൗമ്യയേയും ജിഷയേയും അറിയുമോ? അന്നൊക്കെ സനുഷയുടെ നാക്കെവിടെ പോയിരുന്നു? - നടിയെ കടന്നാക്രമിച്ച് യുവാവ്

ചൊവ്വ, 6 ഫെബ്രുവരി 2018 (10:02 IST)

നടി സനുഷയെ ട്രെയിനില്‍ നിന്നാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. സാധാരണക്കാരായ ഞങ്ങൾ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും പ്രമുഖർക്ക് ഡിജിപിയും എന്ന നിയമവാഴ്ചയ്ക്ക് എന്റെ നമോവാകം എന്നും യുവാവ് പോസ്റ്റിൽ പറയുന്നു.
 
ദേവന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ്:
 
എനിയ്ക്ക് പറയാനുള്ളത്- സിനിമനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻശ്രമിച്ചുഎന്ന് പറയപ്പെടുന്ന സംഭവത്തിൽ ആരും പ്രതികരിച്ചില്ലെന്നും പറഞ്ഞ് കേരളീയസമൂഹത്തെ ഒന്നടങ്കം സനുഷയും കുറെ ഫെമിനിസ്റ്റുകളും ചോദ്യം ചെയ്യുന്നത് കണ്ടു. മാനഭംഗങ്ങളും കൊലപാതകങ്ങളും ഒരു വാർത്തയേ അല്ലാതായിരിക്കുന്ന,മനസ് മരവിച്ച ഇന്നാട്ടിൽ ഇതും ജനസമൂഹത്തിന് പുതുമയല്ലെന്ന് കൊച്ചമ്മമാരും അവരെ താങ്ങുന്നവരും ആദ്യം മനസിലാക്കുക. സനുഷയ്ക്കു നേരെ നടന്നത് അക്രമസംഭവമെങ്കിൽ തീർച്ചയായും നമ്മൾ അപലപിക്കണം. പിന്നെ, സിനിമയെന്ന അഭ്രപാളിയിൽ ജീവിക്കുന്ന സനുഷക്കും സെലിബ്രിറ്റികൾക്കും സ്വന്തം ശരീരത്തിന് പോറൽ ഏല്ക്കേണ്ടിവന്നു സമൂഹത്തെകുറിച്ചും ജനത്തെകുറിച്ചും ചിന്തിക്കാൻ അല്ലെ. 
 
ഇവിടെ കേരളത്തെ ഞെട്ടിച്ച് പെരുംബാവൂരിൽ ജിഷകൊല്ലപ്പെട്ടല്ലൊ വായതുറന്നിരുന്നൊ? സൗമ്യയെ അറിയുമൊ? എന്തിന്, സഹപ്രവർത്തകയായ നടി പീഢനത്തിനിരയായപ്പോൾ സനുഷയുടെ പ്രതികരണവും നീതിബോധവും ഞങ്ങളൊരിടത്തും കണ്ടില്ലല്ലൊ., നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും മാനഭംഗത്തിന് ഇരയായപ്പോൾ സനുഷയും ഫെമിനിസ്റ്റുകളും പ്രതികരിച്ചൊ? കൊട്ടിയൂരും കഞ്ചിക്കോടും കുണ്ടറയും ബാലികമാർ പീഢനത്തിനരയായത് നിങ്ങൾ സെലിബ്രിറ്റികൾ അറിഞ്ഞിട്ടുണ്ടാകില്ലല്ലെ.? പതിനാല്കാരനെ സ്വന്തം അമ്മ പച്ചയ്ക്ക് കത്തിച്ചത് സനുഷയും ഫെമിനിസ്റ്റുകളും അറിഞ്ഞില്ലെ? നിങ്ങൾ നടിമാര് ക്യാമറയെയും മാധ്യമങ്ങളെയുംകൂട്ടി പബ്ലിസിറ്റിസ്റ്റണ്ടിന് നിൽക്കുന്നതല്ലാതെ സമൂഹത്തിലെ സാധാരണക്കാരനൊപ്പം നിന്നിട്ടുണ്ടൊ? 
 
ഞങ്ങൾ സാധാരണക്കാർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടറിയാൻ നിങ്ങൾ സെലിബ്രിറ്റികൾ ജനറൽകംപാർട്ടുമെന്റിലും ബസിലും യാത്രചെയ്യണം, കാരവാനിൽനിന്നും ഇറങ്ങിവരണം. നിങ്ങൾ അന്തപുരവാസികൾക്ക് അത് കഴിയില്ല. നിങ്ങൾ നടിമാരെയും അവരുടെ ജാഡയെയും ജനം കുറെകണ്ടതാണ്. പിന്നെ, F clas A/cയിൽ യാത്രചെയ്യുന്നവര് മിക്കവാറും പോപ്പ്കോൺ സൊസെെറ്റിജീവികളാണ് സംശയമില്ല, ആ യാത്രക്കാർക്ക് ടോംക്രൂയിസ്,അർനോൾഡ്,ഷാരൂഖ്,ദീപികപദുക്കോൺ തുടങ്ങിയവരെയല്ലാതെ അതിൽ കുറഞ്ഞവരെ പരിചയവുമില്ല. 
 
ഞങ്ങൾ പ്രതികരണശേഷിയുള്ള യാത്രക്കാരെ കാണാൻ സനുഷ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യണം. അഭ്രപാളിയിൽ നിന്നും മണ്ണിലേക്കിറങ്ങണം നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാൻ., അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ല.! 
 
NB- സാധാരണക്കാരായ ഞങ്ങൾ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്ക് എന്റെ നമോവാകം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുരീപ്പുഴയ്ക്കെതിരായ ആക്രമണം; 15 ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസ്, പ്രതികൾ ഒളിവിലാണെന്ന് പൊലീസ്

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തിൽ പൊലീസ് അന്വേഷണ്മ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ...

news

അപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി!

വാഹന അപകടത്തിൽ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവൻ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ...

news

കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണം; കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ നിർദേശം

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആർ എസ് എസ് ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ ...

news

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് ആക്രമണം

കവി കുരീപ്പുഴയ്ക്ക് നേരെ ആര്‍ എസ്എസിന്റെ ആക്രമണം. വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച ...

Widgets Magazine