ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവം; സനുഷ രഹസ്യമൊഴി നൽകി

ശനി, 17 ഫെബ്രുവരി 2018 (11:52 IST)

അനുബന്ധ വാര്‍ത്തകള്‍

ട്രെയിനിൽ യാത്ര ചെയ്യവേ സഹയാത്രക്കാരൻ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ നടപടികളുമായി സനുഷ മുന്നോട്ട്. കേസിൽ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയിലാണ് സനുഷ മൊഴി നൽകിയത്. 15 മിനിറ്റോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്.
 
ഫെബ്രുവരി ഒന്നിനു മാവേലി എക്‌സ്പ്രസിലാണ് നടി അപമാനശ്രമത്തിനിരയായത്. ആക്രമിക്കാൻ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി സനൂഷയ്ക്ക് അനുമോദനപത്രം നൽകി പൊലീസ് ആദരിച്ചു. പൊലീസ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ സനൂഷയ്ക്ക് അനുമോദനപത്രം നല്‍കി ആദരിക്കുകയായിരുന്നു. 
 
പേടികൂടാതെ ഓരോ സ്ത്രീക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അങ്ങനെയൊരു വിശ്വാസം സ്ത്രീകളില്‍ വളരാനിടയാക്കണമെന്നും സനൂഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. എന്നാല്‍ നാട്ടുകാരുടെ മനോഭാവത്തേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സനൂഷ പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി, ഞങ്ങളറിഞ്ഞില്ലെന്ന് കുടുംബം!

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോൺസണ് 3 ലക്ഷം രൂപ ധനസഹായം ...

news

ഷുഹൈബിന്റെ കൊലപാതകം; പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുന്നുവെന്ന് ഉമ്മൻചാണ്ടി

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുകയാണെന്ന് ...

news

ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; സമരം അവസാനിപ്പിച്ചേക്കും

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമ‌ല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ...

news

നീരവ് മോദിയെ വലയിലാക്കാൻ ഇന്റർപോൾ; അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരണം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് ...

Widgets Magazine