ട്രെയിനില്‍ വെച്ച് സനുഷയെ അപമാനിച്ച സംഭവം; വിചിത്ര വാദവുമായി പ്രതി രംഗത്ത്

തൃശ്ശൂര്‍, വ്യാഴം, 1 ഫെബ്രുവരി 2018 (20:23 IST)

Sanusha , molested , police , train , ആന്‍റോ ബോസ് , സനുഷ , പൊലീസ് , പീഡനം , അറസ്‌റ്റ് , സനുഷ

ട്രെയിനില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പിടിയിലായ പ്രതി. ഷുഗർ നില കൂടിയപ്പോൾ നടിയുടെ ശരീരത്ത് അറിയാതെ കൈ തട്ടിയതാണെന്നാണ് പൊലീസിന്റെ പിടിയിലായ ആന്‍റോ ബോസ് വ്യക്തമാക്കിയത്.

സ്വർണ്ണപ്പണിക്കാരനായ ആന്‍റോയുടെ വിശദീകരണം അംഗീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 354  വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ്  കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.

എസി എവൺ കോച്ചിൽ ഉറങ്ങുകയായിരുന്ന സനുഷയെ സഹയാത്രികനായ ആന്റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ബഹളം വെക്കുകയും മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.

അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ താന്‍ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് സനുഷ ഇന്ന് വ്യക്തമാക്കി. സമീപത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്നെ സഹായിക്കാന്‍ എത്തിയതെന്നും സനുഷ പറഞ്ഞു.

റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എകെ ...

news

കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്‌താല്‍ എന്താണ് കുഴപ്പം ?; കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താ കുഴപ്പം? - ജോയ് മാത്യൂ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ...

news

രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ ...

news

ഭിന്നശേഷിയുള്ള സ്വന്തം മകളെ കൊലപ്പെടുത്തി; യുവതിക്കും കാമുകനും വധശിക്ഷ

സ്വന്തം മകളെ കൊലപ്പെടുത്തിയ മാതാവിനും കാമുകനും വധശിക്ഷ. ഭിന്നശേഷിയുള്ള മകളെ ...

Widgets Magazine