സനൂഷയ്ക്ക് പൊലീസിന്‍റെ അനുമോദനം, നാട്ടുകാരുടെ മനോഭാവത്തില്‍ ആശങ്കയെന്ന് നടി

തിരുവനന്തപുരം, വെള്ളി, 2 ഫെബ്രുവരി 2018 (17:20 IST)

Sanoosha, Sanusha, Unni R, Anto Bose, Behra, സനൂഷ, പൊലീസ്, ഉണ്ണി ആര്‍, ആന്‍റോ ബോസ്, ബെഹ്‌റ

ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി സനൂഷയ്ക്ക് പൊലീസിന്‍റെ അനുമോദനപത്രം. പൊലീസ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ സനൂഷയ്ക്ക് അനുമോദനപത്രം നല്‍കി ആദരിക്കുകയായിരുന്നു. 
 
പൊലീസ് വകുപ്പിന് സനൂഷയെക്കുറിച്ച് അഭിമാനമുണ്ടെന്ന് ലോക്‍നാഥ് ബെഹ്‌റ പറഞ്ഞു. സനൂഷയുടെ നിലപാടിനൊപ്പം ഉറച്ചുനിന്ന മാതാപിതാക്കളെയും ബെഹ്‌റ അഭിനന്ദിച്ചു.
 
പേടികൂടാതെ ഓരോ സ്ത്രീക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അങ്ങനെയൊരു വിശ്വാസം സ്ത്രീകളില്‍ വളരാനിടയാക്കണമെന്നും പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. എന്നാല്‍ നാട്ടുകാരുടെ മനോഭാവത്തേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സനൂഷ പ്രതികരിച്ചു.
 
വ്യാഴാഴ്ച പുലര്‍ച്ചെ മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ ഉറങ്ങിക്കിടക്കവേ ഒരാള്‍ നടിയുടെ ചുണ്ടില്‍ സ്പര്‍ശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ആന്‍റോബോസ്(40) ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വേണോ, എകെജിക്കു സ്മാരകം?; മോദിയാണ് ഐസക്കിനും സ്വീകാര്യമാവുന്നത്: വിടി ബല്‍റാം

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരിൽ സ്മാരകം നിർമ്മിക്കുന്നതിനായി ...

news

പതിനാലു വയസുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; സഹപാഠികളെ ചോദ്യം ചെയ്യുന്നു

സ്‌കൂളിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു. കരാവല്‍ ...

news

സൗദിയില്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇനി പടിക്ക് പുറത്ത്; സ്‌ത്രീകള്‍ക്ക് ഇനി റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം

സ്ത്രീ​ക​ൾ​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് അയവുവരുത്താന്‍ ആരംഭിച്ച സൗ​ദി ...

Widgets Magazine