19കാരിയെയും കൂട്ടി 20കാരന്‍ വീട്ടിലെത്തി; വീട്ടുകാരും നാട്ടുകാരും പൊലീസും വെട്ടിലായി!

മലപ്പുറം, ബുധന്‍, 16 മെയ് 2018 (20:53 IST)

പെണ്‍കുട്ടി, യുവാവ്, യുവതി, പ്രേമം, പ്രണയം, ഒളിച്ചോട്ടം, Love, Girl, Boy, Marriage, Female

പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെയും കൂട്ടി സ്വന്തം വീട്ടിലെത്തിയ ഇരുപതുകാരനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു. പിന്നീട് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലാക്കി.
 
പാലായില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയും കൂട്ടി കഴിഞ്ഞദിവസം രാത്രി യുവാവ് ചങ്ങരം‌കുളത്തെ സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു. ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയതാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും യുവാവ് വ്യക്തമാക്കിയത്.
 
ഇതോടെ ഇവരെ തടഞ്ഞുവച്ച നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി. എന്നാല്‍ അവര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല.
 
ഇതോടെ പയ്യന്‍റെ വീട്ടുകാരും നാട്ടുകാരും പൊലീസും അവതാളത്തിലായി. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലാക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാർ കേസ്; സരിതയുടെ കത്ത് റിപ്പോർട്ടിൽ നിന്നും നീക്കം ചെയ്ത ഹൈക്കോടതി നടപടിയിൽ സർക്കാർ നിയമോപദേശം തേടും

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്തും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ...

news

എം എല്‍ എമാരെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല, രാജ്‌ഭവന് മുന്നില്‍ പ്രതിഷേധം; കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുന്നു

കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുകയാണ്. 77 എം എല്‍ എമാരുമായി ഗവര്‍ണറെ കാണാനെത്തിയ ജെ ഡി ...

news

നാദാപുരത്ത് മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

നാദാപുരത്തെ കക്കമ്പള്ളിയിൽ മക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി യുവതി ...

news

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വിൽക്കാൻ ശ്രമിച്ച അച്ഛൻ പിടിയിൽ

മണിക്കുറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാകി വിൽക്കാൻ ശ്രമിച്ച ...

Widgets Magazine