കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍

കൊല്ലം, ബുധന്‍, 16 മെയ് 2018 (08:27 IST)

 gang rape , police , rape , women , kollam , പീഡനം , കൊല്ലം , പെണ്‍കുട്ടി , കൂട്ട മാനഭംഗം

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ്  പീഡനത്തിനിരയായത്. അഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേരളം - തമിഴ്നാട് അതിർത്തിയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടിയും കുടുംബവും. രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്നും കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ അന്വേഷണത്തില്‍ തെന്മറ പുളിയറയിൽ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പീഡനം നടന്നുവെന്ന് കുട്ടി വ്യക്തമാക്കി. വൈദ്യപരിശോധനയിൽ കൂട്ടമാനഭംഗം നടന്നതായി സ്ഥിരീകരിച്ചു. ഇതിനിടെയാണ് ഒരാള്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയേയും കുടുംബത്തെയും അതിർത്തി ഗ്രാമത്തില്‍ എത്തിച്ചത് ഇയാള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഇത് ഞങ്ങള്‍ക്കിഷ്‌ടമല്ല, അതിനാല്‍ പിന്മാറുന്നു’; ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനം കാറ്റില്‍ പറത്തി കിം

ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനത്തില്‍ നിന്നും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ ...

news

കര്‍ണാടകയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നീക്കം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും - ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

news

വിശ്രമിക്കാതെ അമിത് ഷാ, ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കാന്‍ ബിജെപി; കര്‍ണാടകയില്‍ കാവിപ്പടയുടെ പുതിയ തന്ത്രങ്ങള്‍

അസാധ്യം എന്ന വാക്കില്‍ നിന്ന് സാധ്യത കണ്ടെത്താനാണ് അമിത് ഷാ ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ...

news

വാരണാസിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നുവീണ് 12 മരണം; നിരവധിപേർ കുടുങ്ങി കിടക്കുന്നു

വാരണാസിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് 12 പേർ മരിച്ചു. ഫ്ലൈഓവറിന്റെ നിർമ്മാണം ...

Widgets Magazine