പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

കൊച്ചി, ബുധന്‍, 16 മെയ് 2018 (10:02 IST)

  Unni Mukundan , Rape Attempt Case , Unni , ഉണ്ണിമുകുന്ദന്‍ , പീഡനം , യുവതി , കോടതി , സിനിമ

പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണം. ജൂണ്‍ അഞ്ചിന് ഹാജരാകണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി താരത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണി ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പണം തട്ടാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്.

കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ട് സാക്ഷികളേയും യുവതിയേയും കോടതി വിസ്തരിച്ചിരുന്നു.

യുവതിക്കെതിരെ ഉണ്ണിയും പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു കാണിച്ചാണ് പരാതി നല്‍കിയത്‍. തിരക്കഥ വായിച്ച് കേള്‍പ്പിക്കാനെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിയ്ക്ക് തന്നോടുള്ളതെന്നും താരത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

news

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ് ...

news

‘ഇത് ഞങ്ങള്‍ക്കിഷ്‌ടമല്ല, അതിനാല്‍ പിന്മാറുന്നു’; ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനം കാറ്റില്‍ പറത്തി കിം

ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനത്തില്‍ നിന്നും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ ...

news

കര്‍ണാടകയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നീക്കം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും - ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

Widgets Magazine