''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലക്ഷ്മി നായർ ഒറ്റപ്പെടുന്നു, സിനിമ മേഖലയിലുള്ളവരും ലക്ഷ്മിക്കെതിര്!

aparna shaji| Last Modified ചൊവ്വ, 31 ജനുവരി 2017 (13:34 IST)
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. രാജി വെച്ചേ തീരുവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ. സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:

സത്യം, നീതി,ധർമ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദർശികളാകണം അദ്ധ്യാപകർ. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങൾ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്ക്കരിച്ച് അറിവിലൂടെ അറിവായി മാറാൻ പ്രേരിപ്പിക്കുന്ന മാർഗ്ഗദർശികളാണ് അദ്ധ്യാപകർ. കാമം പ്രണയം പോലുള്ള കാര്യങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ സ്വാഭാവികം.

അങ്ങനെയുള്ള ഘട്ടങ്ങളിൽ ചിന്തയുടെ മൂർച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി മാറണം അദ്ധ്യാപകർ. ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിർഭയരാക്കുന്ന ശക്തികളാകണം അദ്ധ്യാപകർ. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകർ. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കർമ്മമാണ്. നിത്യ ഉപാസനയാണ്.

അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാൻ!??! ടീച്ചറെ എന്ന് ഒരു വിദ്യാർത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :