സലിം അഹമ്മദ് തിരക്കിലാണ്, ഒരുങ്ങുന്നത് മറ്റൊരു പത്തേമാരിയോ?

പത്തേമാരിക്ക് ശേഷമുള്ള മമ്മൂട്ടി സിനിമ! സലിം അഹമ്മദ് തുറന്നു പറയുന്നു...

aparna shaji| Last Modified ചൊവ്വ, 31 ജനുവരി 2017 (11:27 IST)
പത്തേമാരി എന്ന മികച്ച സിനിമയ്ക്ക് ശേഷം സംവിധായകൻ സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാ‌ണ്. ഞാനിപ്പോൾ മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ്. അതിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും സലിം അഹമ്മദ് വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയും സലിം അഹമ്മദും രണ്ട് തവണയാണ് ഒന്നിച്ചത്. കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നി ചിത്രങ്ങളായിരുന്നു അത്. രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും പത്തേമാരിക്ക് ലഭിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :