ഒരു ദിവസം കൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍; എസ്ര ഒരു അഡാർ ഐറ്റം തന്നെ!

എസ്രയുടെ രണ്ടാമത്തെ ടീസറിനെന്താണ് പ്രത്യേകത?

aparna shaji| Last Modified തിങ്കള്‍, 30 ജനുവരി 2017 (12:02 IST)
ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രിഥ്വിരാജ് ചിത്രമാണ് എസ്ര. എന്നാൽ, തീയേറ്റർ സമരം മൂലം റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. ഫെബ്രുവരി പത്തിലേക്കാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

തുടക്കം മുതലേ 'എസ്ര' വാർത്തകളിൽ ഇടംപി‌ടിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഈ ടീസർ കണ്ടിരിക്കുന്നത്. ഇതിനും മാത്രം എന്ത് പ്രത്യേകതയാണ് ടീസറിൽ ഉള്ളതെന്നാണ് മറ്റ് ഫാൻസുകാർ ചോദിയ്ക്കുന്നത്.

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറാണ് എസ്ര. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ ഏറെ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :