ലക്ഷ്മി നായർ വെള്ളം കുടിക്കും; സമരപ്പന്തല്‍ പൊളിച്ച് നീക്കണ്ടെന്ന് ഹൈക്കോ‌ടതി, ഹർജി തള്ളി

തിരുവനന്തപുരം, ചൊവ്വ, 31 ജനുവരി 2017 (12:17 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് ഹൈക്കോ‌ടതിയിൽ നിന്നും കനത്തതിരിച്ചടി. സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
 
മാനെജ്‌മെന്റിനും വിദ്യാര്‍ഥികള്‍ക്കും കോളെജിനുള്ളില്‍ പ്രവേശിക്കുന്നതിന് തടസം നേരിടുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി ലക്ഷ്മി നായരുടെ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. കോളെജിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കോടതി അറിയിച്ചു.
 
അതേസമയം, ക്യാംപസിലെ സഞ്ചാരസ്വാതന്ത്ര്യം തങ്ങള്‍ ഹനിച്ചിട്ടില്ല. പേരൂര്‍ക്കട സിഐയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ അറിയിച്ചു. അദ്ദേഹം അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ഇയാളെ ഉപയോഗിച്ച് സമരം പൊളിക്കാന്‍ ശ്രമിക്കുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നത്. കോളെജില്‍ പ്രവേശിക്കുന്നവരെ തടയുന്നില്ലെന്നും വിദ്യാര്‍ഥി സംഘടനകള്‍ കോടതിയെ അറിയിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണവാർത്തകൾ കേൾക്കേണ്ടി വരുന്നവരാണ് പ്രമുഖർ. സോഷ്യൽ ...

news

അഭയാർഥി വിലക്കിനെ എതിർത്തു; ആക്ടിംഗ് അറ്റോർണി ജനറലിനേയും ഇമിഗ്രേഷൻ, കസ്റ്റംസ് മേധാവിയേയും ട്രംപ് പുറത്താക്കി

ട്രംപ് പുറപ്പെടുവിച്ച അഭയാർഥി നിയന്ത്രണ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന ...

news

വി എസ് ഇടപെട്ടു, സർക്കാർ മുന്നോട്ടിറങ്ങി; ഭൂമിയിടപാടിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് റവന്യു മന്ത്രി

ലോ അക്കാദമിയിലെ ഭൂമി ഇടപാടിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. റവന്യു സെക്രട്ടറിക്ക് ആണ് ...

news

ജൂണിനുളളില്‍ തെരഞ്ഞെടുപ്പ് നടത്തണം; കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

ഒരുവര്‍ഷം കൂടി സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് ...

Widgets Magazine