ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു, സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

തൊടുപുഴ, തിങ്കള്‍, 30 ജനുവരി 2017 (11:02 IST)

Widgets Magazine

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു. പേരൂർക്കട പൊലീസാണ് ലക്ഷ്മി നായർക്കെതിരെ കേസെടു‌ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന 
സാഹചര്യത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയം. വിദ്യാർത്ഥികളെ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ ഇപ്പോഴും സമരത്തിലാണ്. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുമ്പോഴാണ് പിന്തുണയുമായി സി പി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ലക്ഷ്മി നായര്‍ രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. 
 
ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസും രംഗത്തെത്തിയിരിക്കുന്നത്. 
 
അതേസമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരി വെക്കുന്ന തരത്തിലുള്ളതായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് സി പി എം ലക്ഷ്മി നായർ Police Cpm Cpi Lakshmi Nair

Widgets Magazine

വാര്‍ത്ത

news

പിണറായി വിജയനെ കുറിച്ച് ജിഷ്ണു പ്രണോയ് അന്നെഴുതിയ വാക്കുകൾ വൈറലാകുന്നു

പാമ്പാടി നെഹ്റു കോ‌ളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയ് ഇടതുപക്ഷ അനുഭാവി ...

news

മിസ് ഫ്രാൻസ് ഈരിസ് മിറ്റിന മിസ് യൂണിവേഴ്സ്

മനിലയില്‍ വച്ച് നടന്ന മത്സരത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം ...

news

അഭയാര്‍ഥി വിലക്ക്: മതവുമായി നിരോധനത്തിന്​ ബന്ധമില്ല, വിശദീകരണവുമായി ട്രംപ്​

ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതിനെ ...

news

‘എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി, ഒരു അനുശോചന കുറിപ്പെങ്കിലും രേഖപ്പെടുത്തിയോ ?’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്

താന്‍ ഒരു പഴയ എസ്എഫ്‌ഐക്കാരിയാണ്. താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി ...

Widgets Magazine