ഏതു സാഹചര്യത്തെ നേരിടാനും തയ്യാർ, ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും റവന്യു വകുപ്പ് ഒരുക്കും: ഇ ചന്ദ്രശേഖരൻ

വ്യാഴം, 14 ജൂണ്‍ 2018 (15:57 IST)

Widgets Magazine

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ. കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. 
ദുരനന്ത നിവാരണത്തിനായി എല്ലാ സംവിധാനങ്ങളും ഒരുക്കും എന്നും മന്ത്രി അറിയിച്ചു. 
 
ഏത് അടിയന്തര സാഹചര്യത്തെ നേരിടാനും റവന്യു വകുപ്പ് സജ്ജമാണ്. രക്ഷാ പ്രവർത്തനത്തിന് സഹായിക്കുന്ന ജനങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കളക്ട്രേറ്റിൽ ചേർന്ന ദുരന്ത നിവാ‍രണ അതോറിറ്റിയുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
 
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സാമ്പത്തിക സഹായം നൽകും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ദുരന്ത നിവാരന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഇരുവരും കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലും പങ്കെടുത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡൽഹിയിൽ പൊടിപടലം അന്തരീക്ഷത്തെ മൂടി, യു പിയിൽ പൊടിക്കാറ്റിൽ 10 മരണം

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ ദിവസമാണ് പൊടി ...

news

പൊലീസുകാരന് എഡിജിപിയുടെ മകളുടെ ചീത്തവിളിയും തല്ലും; നടുറോഡില്‍ വെച്ച് മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി. സായുധസേന എഡിജിപി സുദേഷ് ...

news

അണക്കെട്ടുകൾ നിറയുന്നു; ഏതു നിമിഷവും തുറന്നേക്കാം

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ഡമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡമുകൾ ...

news

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു; സിബിഐ വേണ്ടെന്നും പ്രോസിക്യൂഷൻ - സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

Widgets Magazine