അണക്കെട്ടുകൾ നിറയുന്നു; ഏതു നിമിഷവും തുറന്നേക്കാം

Sumeesh| Last Updated: വ്യാഴം, 14 ജൂണ്‍ 2018 (15:51 IST)
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ഡമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡമുകൾ തുറന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാലക്കാട് മംഗലം അണക്കെട്ട്, കോഴിക്കോട് കക്കയം അണക്കെട്ട്, തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ട് എന്നിവ ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അതേസമയ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മിക്ക നദികളും ഇപ്പോൾ കരകവിഞ്ഞ് ഒഴുകുകയാണ്.

കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 4 പേർ കൊല്ലപ്പെട്ടു നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മലപ്പുറം, പാലക്കാട് ജില്ലകളിലും ഉറുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അപകടം ഉണ്ടായ ഇടങ്ങളിൽ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :