ജാമ്യ വ്യവസ്ഥയിൽ തൽക്കാലം ഇളവ് വേണ്ട, ഹർജി പിൻ‌വലിച്ച് ദിലീപ്

നീക്കങ്ങളെല്ലാം മഴ തകിടം മറിച്ചു!

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (09:48 IST)
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പിൻവലിച്ചു. സിനിമാ ഷൂട്ടിങ്ങിനുവേണ്ടി വിദേശത്തേക്കു പോകാനാണു ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്.

എന്നാൽ, മൂലം ഷൂട്ടിങ് മാറ്റിവച്ചതിനാൽ ഹർജി പിൻവലിക്കുകയായിരുന്നു. കേസിൽ ജാമ്യം ലഭിച്ചശേഷം ദിലീപ് രണ്ടാം തവണയാണു ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

നേരത്തേ, ദുബായിൽ സ്വന്തം വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കാൻ ദിലീപിന് ആദ്യ തവണ കോടതി ഇളവ് അനുവദിക്കുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :