ഇന്നുമുതൽ പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം, ശനി, 9 ജൂണ്‍ 2018 (08:06 IST)

കേരളത്തിൽ കാലവർഷം ശക്തം. ഇന്നുമുതൽ 11 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നതിനാൽ പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
ബംഗാൾ ഉൾക്കടലിൽ, ബംഗാൾ തീരത്തിനടുത്തായി ന്യൂനമർദമുണ്ടാകാനിടയുണ്ട്. അതിനാൽ ഇത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.
 
മഴ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമെങ്കിൽ മലയോര മേഖലയിൽ യാത്രാനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദുരന്തപ്രതികരണ കേന്ദ്രം കളക്‌ടർമാർക്ക് നിർദ്ദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒടുവിൽ നറുക്ക് വീണത് ജോസ് കെ. മാണിക്ക്, രാജ്യസഭാ ‌സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്സ്

കേരളാ കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ജോസ് കെ മാണി മത്സരിക്കും. പാലായിൽ കെ എം ...

news

600 പ്രകാശ വർഷം അകലെ ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യ

സൂര്യനോട് സാമ്യമുള്ള നക്ഷത്രത്തെ വലം വെക്കുന്ന ഗ്രഹത്തെ ഇന്ത്യ കണ്ടെത്തി. 600 പ്രകാശവർഷം ...

news

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; സംഭവം പട്ടാമ്പിയില്‍

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം - ചെന്നൈ മെയിലിന്റെ ...

news

മാധ്യമങ്ങൾ ഇനി ‘ദളിത്‘ എന്ന പദം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി; വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി

ഇനി മുതൽ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ...

Widgets Magazine