കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; രണ്ട് സൈനികർ കൊല്ലപ്പെട്ടു

Sumeesh| Last Modified വ്യാഴം, 14 ജൂണ്‍ 2018 (14:23 IST)
ശ്രീനഗർ: കാശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബന്ദിപ്പോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ബന്ദിപ്പോരിലെ പൻ‌യാർ വനമേഖലയിൽ എറ്റുമുട്ടലുണ്ടായത്.
കാശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് രഹസ്യാന്വേഷന വിഭാഗത്തിന്റെ വിവരത്തെ തുടർന്ന്. സൈനികർ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റൂമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസവും സൈന്യവും ഭികരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഷോപ്പിയാൻ ജില്ലയിൽ പൊലീസുകാരന്റെ വീട്ടിൽ ഭികരർ അധിക്രമിച്ച് കയറി വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യവും അതിർത്തിയിൽ വെടിവെപ്പ് നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :