ഈ സമയത്ത് വീടിന്റെ കട്ടിള സ്ഥാപിക്കരുത്

Sumeesh| Last Modified വ്യാഴം, 14 ജൂണ്‍ 2018 (12:52 IST)
വീടു നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് വാതിൽ കട്ടിള സ്ഥാപിക്കുക എന്നത്. പ്രധാന കവാടത്തിന് വീട്ടിൽ വലിയ പ്രാധാന്യം ഉള്ളതിനാലാണ് ഇത്. എന്നാൽ എല്ലാ സമയത്തും കട്ടിള സ്ഥാപിക്കൽ ചടങ്ങ് നടത്തരുത് അതിന് ചില മാർഗ നിർദേശങ്ങൾ വസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്.

വീടിന്റെ പ്രധാന കവാടം സ്ഥാപിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഉച്ചക്ക് മുൻപ് തന്നെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കണം എന്നതാണ്.

വീടിന്റെ മധ്യഭാഗത്താണ് പ്രധാന വാതിൽ സ്ഥാപിക്കുന്നതിന് ഉത്തമം എങ്കിലും ഓരോ വീടിന്റെയും സ്ഥാനങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം. എല്ലാ മരങ്ങളും പ്രധാന കവാടം ഉണ്ടാക്കുന്നതിന് ഉത്തമം അല്ല എന്നതും പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്.

നല്ല മരത്തിൽ മാത്രമേ പ്രധാന കവാടം പണിയാവു. എന്നുമാത്രമല്ല ഇതിൽ യാതൊരു വിധ കേടുപാടുകളും പാടില്ല. കേടുപാടുകൾ ഉള്ള വാതിൽ കട്ടിളകൾ സ്ഥാപിക്കുന്നത് വീടിന് ദോഷകരമാണ്. ഇനി കേടുപാടുകളുള്ള കട്ടിളയാണ് സ്ഥാപിച്ചത് എങ്കിൽ യഥാവിധിയുള്ള പരിഹാര കർമങ്ങൾ നടത്തേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :