ശുഹൈബ് വധം: ആറു പേര്‍ കസ്‌റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്

ക​ണ്ണൂ​ർ, ശനി, 17 ഫെബ്രുവരി 2018 (19:02 IST)

  Congress , Shuhaib's murder , CPM , Youth Congress , Political issues , police , യൂത്ത് കോൺഗ്രസ് , ശുഹൈബ് , പൊലീസ് , സിപിഎം , കൊലപാതകം , കണ്ണൂര്‍

മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരുകയാണ്.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പേ​രാ​വൂ​ർ, ഇ​രി​ട്ടി മേ​ഖ​ല​ക​ളി​ൽ പ്ര​തി​ക​ൾ​ക്കാ​യുള്ള തിരച്ചില്‍ തുടരുകയാണ്.

കസ്‌റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്ക് എത്തിച്ചേരാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇ​രു​നൂ​റോ​ളം പൊലീ​സ് ഉദ്യോഗസ്ഥരാണ് വിവിധയിടങ്ങില്‍​ തിര​ച്ചി​ൽ‌ ന​ട​ത്തു​ന്ന​ത്. ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ്ഐആർ.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പ​തി​നൊ​ന്ന​ര​യോ​ടെ സു​ഹൃ​ത്തി​ന്‍റെ ത​ട്ടു​ക​ട​യി​ൽ ചാ​യ​കു​ടി​ച്ചി​രി​ക്കെ, കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബോം​ബെ​റി​ഞ്ഞു ഭീ​തി പ​ര​ത്തി​യ​ശേ​ഷം വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി നാളെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നാളെ വീണ്ടും ചർച്ച ...

news

നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസിനും രാഹുലിനും: തിരിച്ചടിച്ച് നിർമല സീതാരാമൻ രംഗത്ത്

പഞ്ചാബ് നാഷണൽ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്ന് ...

news

ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുകയല്ല വേണ്ടത്: പിണറായി

കോഴിക്കോട്: ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുന്നത് ...

Widgets Magazine