മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബി​നോ​യിക്കെതിരായ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി - യാത്രാ വിലക്ക് നീക്കി

തി​രു​വ​ന​ന്ത​പു​രം/ദുബായ്, വ്യാഴം, 15 ഫെബ്രുവരി 2018 (18:33 IST)

 Binoy kodiyeri , Binoy check case , Cpm , Congress , Dubai cheating case , Al Marzooqi , സി​പി​എം , കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണന്‍ , ജാസ് ടൂറിസം കമ്പനി , മ​ർ​സൂ​ഖി , ബിനോയി

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ ചെക്ക് കേസ് ഒ​ത്തു​തീ​ർ​ന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്.

പ​ണം ന​ൽ​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും മ​ർ​സൂ​ഖി സ്വ​യം കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വ്യ​ക്ത​മാ​ക്കി. യാത്രാവിലക്ക് നീക്കാന്‍ കോടതിയിൽ അപേക്ഷ നല്‍കി. കേ​സ് അ​വ​സാ​നി​ച്ച​ സാഹചര്യത്തില്‍ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മ​ർ​സൂ​ഖിയില്‍ നിന്നുമുണ്ടായത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനി 30 ലക്ഷം ദിര്‍ഹം (അഞ്ചര കോടി രൂപ) 2013ല്‍ ബിനോയിക്ക്  നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിത്തിന് ഒന്നും സംഭവിക്കില്ല; അഡാറ് ലവിന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ ‘മാ‍ണിക്യമലരായ’ എന്ന് ...

news

രാജ്യം കൊള്ളയടിക്കണോ ?; എങ്കിൽ നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുക, തട്ടിച്ച് മുങ്ങുക - പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,334 കോടി രൂപ തട്ടിച്ച കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

news

പ്രണയം നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ ജനമധ്യത്തില്‍ വെച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ ജനമധ്യത്തില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ ...

news

അഡാറ് ലവിലെ അഡാറ് പാട്ടിന് കട്ട സപ്പോർട്ടുമായി പിണറായി വിജയൻ

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ 'മആണിക്യമലരായ' എന്ന് ...

Widgets Magazine