പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

kanam rajendran , political issues , Cpm , Cpi , kanam , kannur , Congress , km mani , കെഎം മാണി , കാനം രാജേന്ദ്രൻ , രാഷ്ട്രീയ കൊലപാതകം , സിപിഐ , കേരളാ കോൺഗ്രസ് , കൊലപാതക രാഷ്ട്രീയം
കോട്ടയം| jibin| Last Modified വെള്ളി, 16 ഫെബ്രുവരി 2018 (17:36 IST)
കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു. കൊലപാതകം ആരു ചെയ്താലും അതിനോട് ശക്തമായ എതിർപ്പാണുള്ളത്. ഇത്തരം പ്രവണതകൾ ഇല്ലാതാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സിപിഐയാണ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ കാനം പറഞ്ഞു.

കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിക്കെതിരെ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കില്ല. മാണിക്ക് ക്ലീൻ ചിറ്റ് കിട്ടിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് പ്രധാനം. താൻ മാണിക്ക് ഗുഡ് സർട്ടിഫിക്കേറ്റ് നൽകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതിനാലാ‍ണ് സിപിഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞതെന്നും കാനം പരിഹസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :