നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസിനും രാഹുലിനും: തിരിച്ചടിച്ച് നിർമല സീതാരാമൻ രംഗത്ത്

ന്യൂഡൽഹി, ശനി, 17 ഫെബ്രുവരി 2018 (17:11 IST)

Widgets Magazine
 Nirmala sitharaman , nirav modi , congress , bjp , Narendra modi , Rahul gahndhi , UPA , നിർമല സീതാരാമൻ , യുപിഎ , കോൺഗ്രസ് , നരേന്ദ്ര മോദി , പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ.

കേസില്‍ ഉള്‍പ്പെട്ട രത്ന വ്യാപാരി നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. ഭരണകാലത്താണ് ബാങ്കില്‍ തട്ടിപ്പ് നടന്നതെന്ന മുന്‍ ഉദ്യോഗസ്ഥന്‍ ദിനേഷ് ദുബെയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും നിർമല ആവശ്യ

നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ ഉമടസ്ഥതയിലുള്ള ഗീതാഞ്ജലി ജൂവലറി ഗ്രൂപ്പിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ പങ്കെടുത്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിങ്‌വിക്ക് ഗീതാഞ്ജലി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിർമല ആരോപിച്ചു.

തട്ടിപ്പ് നടന്ന കാലത്ത് ആവശ്യമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ അത് ചെയ്യും. ജോലിയില്‍ നിന്ന് പുറത്തുപോവാന്‍ ദുബെ നിര്‍ബന്ധിതനായതെന്നതിന് കോണ്‍ഗ്രസ് ഉത്തരം പറയണമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

നേരത്തെ, പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ശക്തമാക്കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് നിര്‍മല സീതാരാമന്‍ രംഗത്തുവന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിർമല സീതാരാമൻ യുപിഎ കോൺഗ്രസ് നരേന്ദ്ര മോദി പഞ്ചാബ് നാഷണൽ ബാങ്ക് Upa Congress Bjp Narendra Modi Rahul Gahndhi Nirmala Sitharaman Nirav Modi

Widgets Magazine

വാര്‍ത്ത

news

ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുകയല്ല വേണ്ടത്: പിണറായി

കോഴിക്കോട്: ഷാപ്പ് തുറന്നുവച്ചിട്ട് കള്ളെന്ന് പറഞ്ഞ് എന്തെങ്കിലും കലക്കിക്കൊടുക്കുന്നത് ...

news

‘പിശാചുക്കള്‍ പറഞ്ഞതനുസരിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു കൊന്നു’; 17 പേരെ കൊലപ്പെടുത്തിയ പത്തൊമ്പതുകാരന്റെ മൊഴി പുറത്ത്

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്‌പ്പ് നടത്തി 17 വിദ്യാർഥികളെ കൊലപ്പെടുത്തിയ ...

news

കൊലപാതക രാഷ്ട്രീയം ഭൂഷണമല്ല; രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ...

Widgets Magazine