ഷുഹൈബിന്റെ കൊലപാതകം; പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുന്നുവെന്ന് ഉമ്മൻചാണ്ടി

ശനി, 17 ഫെബ്രുവരി 2018 (09:48 IST)

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 
 
താലിബാൻ മോഡലിലാണ് ഷുഹൈബിനെ വെട്ടീ‌വീഴ്ത്തിയതെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.  കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം കൊടുക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസിന്റേത്. ഇതിനെതിരെ സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
അതേസമയം, കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്ത് പ്രതികരിച്ചു. സിപിഐയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും കാനം പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി, ഞങ്ങളറിഞ്ഞില്ലെന്ന് കുടുംബം!

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോൺസണ് 3 ലക്ഷം രൂപ ധനസഹായം ...

news

ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; സമരം അവസാനിപ്പിച്ചേക്കും

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമ‌ല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ...

news

നീരവ് മോദിയെ വലയിലാക്കാൻ ഇന്റർപോൾ; അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരണം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് ...

news

നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് വെറുതേവിട്ടുകൂടാ? - ശാരദക്കുട്ടി ചോദിക്കുന്നു

ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി എഴുത്തുകാരി ...

Widgets Magazine