രാജ്യം കൊള്ളയടിക്കണോ ?; എങ്കിൽ നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുക, തട്ടിച്ച് മുങ്ങുക - പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡൽഹി, വ്യാഴം, 15 ഫെബ്രുവരി 2018 (16:41 IST)

   pm modi , Narendra modi , Congress , Modi , CPM , Rahul ghandhi , BJP , രാഹുൽ ഗാന്ധി , രാഹുല്‍ , നീരവ് മോദി , പഞ്ചാബ് നാഷണല്‍ ബാങ്ക് , നരേന്ദ്ര മോദി , മല്യ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,334 കോടി രൂപ തട്ടിച്ച കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

വജ്രരാജാവ് നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിലാണ് രാഹുല്‍ ട്വീറ്റിലൂടെ പ്രധാനമന്ത്രിയെ ട്രോളിയത്.

രാജ്യത്തെ കൊള്ളയടിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുണർന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദേശങ്ങൾ നീരവ് മോദി എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

‘ഇന്ത്യയെ കൊള്ളയടിക്കേണ്ട നീരവ് മോദി മാതൃക’ എന്നാണ് രാഹുലിന്റെ ട്വീറ്റ്. രാഹുല്‍ പറഞ്ഞ നീരവ് മോദി മാതൃക ഇങ്ങനെ,

‘ആദ്യം പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക, പിന്നെ ദാവോസില്‍ മോദിയോടൊപ്പം കാണപ്പെടുക’, ആ സ്വാധീനം ഉപയോഗപ്പെടുത്തി ‘ 12,000 കോടി അടിച്ചുമാറ്റുക, ഗവണ്‍മെന്റ് കണ്ടില്ലെന്ന് നടിക്കുക, മല്യയെ പോലെ രാജ്യം വിടുക’, രാഹുലിന്റെ ട്വീറ്റ് പരിഹാസം ഇങ്ങനെ

ഒരു മോദിയില്‍ നിന്ന് അടുത്ത മോദിയിലേക്ക്‌ എന്ന് വിശേഷിപ്പിച്ച് #From1MODI2another എന്ന ഹാഷ് ടാഗും രാഹുല്‍ ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്വിറ്റ്സർലണ്ടിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ മോദിയും നീരവ് മോദിയും ഒന്നിച്ചുനിൽക്കുന്ന ചിത്രം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തതോടെയാണ് രാഹുൽ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.

ജനുവരി 31ന് എഫ്ഐആർ സമർപ്പിക്കുന്നതിനു മുമ്പ് രാജ്യം വിട്ടയാളെ ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം കണ്ടിരുന്നു. ഇതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രണയം നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ ജനമധ്യത്തില്‍ വെച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ ജനമധ്യത്തില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ ...

news

അഡാറ് ലവിലെ അഡാറ് പാട്ടിന് കട്ട സപ്പോർട്ടുമായി പിണറായി വിജയൻ

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ 'മആണിക്യമലരായ' എന്ന് ...

news

ഒമര്‍ എന്നെ അത്ഭുതപ്പെടുത്തി, കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയാകരുത്: കമല്‍

ജനശ്രദ്ധയാകര്‍ഷിച്ച ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനം പിന്‍‌വലിക്കണമെന്ന് അദ്ദേഹത്തിന് ...

news

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് കേസെടുത്തു

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. വെര്‍‌സോവ ...

Widgets Magazine